കുരുന്നുകളുടെ മൃദംഗമേള ശ്രദ്ധനേടി

കാട്ടൂർ : കേവലം 5 മണിക്കൂർ നേരത്തെ മൃദംഗ പഠന പരിശീലനം കൊണ്ട് കരാഞ്ചിറ സെന്‍റ്   സേവ്യേഴ്സ് ഹൈസ്കൂളിലെ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള 40 ഓളം വിദ്യാർത്ഥികൾ വാർഷികദിനാചരണത്തിൽ അവതരിപ്പിച്ച അരമണിക്കൂർ മൃദംഗമേള ശ്രദ്ധനേടി. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ പ്രധാന അദ്ധ്യാപകനായ വിക്രമൻ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് കുരുന്നു കലാകാരന്മാർ ഈ നേട്ടം കൈവരിച്ചത്.

ഏറെ നാളത്തെ പഠനവും സാധകവും വേണം ഒരു വാദ്യോപകരണ പരിപാടി അവതരിപ്പിക്കാൻ എന്നിരിക്കെ, ദേവവാദ്യം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യൻ ക്ലാസിക്കൽ വാദ്യോപകരണമായ മൃദംഗം ഇത്രയും ചെറിയ സമയം കൊണ്ട് അഭ്യസിച്ചു, പൊതുവേദിയിൽ അവതരിപ്പിക്കാൻ സാധിക്കുക എന്നത് ക്ലാസിക്കൽ പരിപാടികളിൽ സമാനതകളില്ലാത്തതാണ്.

Leave a comment

Top