വിയറ്റ്നാമീസ് ചിത്രമായ ‘ ദി തേഡ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 24-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വിയറ്റ്നാമീസ് ചിത്രമായ ‘ ദി തേഡ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 17 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30 ന് സ്ക്രീൻ ചെയ്യുന്നു. വിയറ്റ്നാമിലെ ഗ്രാമീണ മേഖലയിൽ ഉള്ള ഒരു ഭൂവുടമയുടെ മൂന്നാമത്തെ ഭാര്യയാകേണ്ടി വന്ന പതിന്നാലുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ടൊറന്റോ അടക്കം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്‍റെ   പ്രദർശന സമയം 92 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top