ഠാണാവിലെ കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര കോംപ്ലക്സ് ദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഠാണാവിലെ പഴയ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള കൂടൽമാണിക്യം ദേവസ്വം വക സ്ഥലത്ത് പണി പൂർത്തിയാക്കിയ ബഹുനില ശ്രീ സംഗമേശ്വര കോംപ്ലക്സ് ദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ് കെ യു അരുണൻ മാസ്റ്റർ എം എൽ എ, ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2018 ഡിസംബർ 29ന് നിർമാണത്തിന് തുടക്കം കുറിച്ച്, ദേവസ്വത്തിൽ നിന്നും നിർമാണത്തിന് ഫണ്ട് എടുക്കാതെ തികച്ചും സുതാര്യമായ നടപടികളിലൂടെ വാടകക്കാരെ കണ്ടെത്തി അവരിൽ നിന്നും പലിശരഹിത 3 വർഷത്തെ അഡ്വാൻസ് സ്വീകരിച്ചു, കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഈ സ്ഥലത്ത് കോംപ്ലക്സ് പണികൾ പുർത്തീകരിക്കുകയായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top