കല്ലംകുന്ന് ഗ്രാമീണ വായനശാലയിൽ വനിതാ സംഗമം നടന്നു

നടവരമ്പ് : കല്ലംകുന്ന് ഗ്രാമീണ വായനശാലയിൽ നടന്ന വനിതാ സംഗമം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി റെജില ഷെറിൻ ഉദ്ഘാടനം ചെയ്തു. സി.കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ റെജില ഷെറിൻ, സ്മിത അനിലൻ , ജനിക എന്നിവർ കവിത ആലപിച്ചു. സെക്രട്ടറി പി.ഡി. ജയരാജ് സ്വാഗതവും രാജി സുരേഷ് നന്ദിയും പറഞ്ഞു.

Leave a comment

Top