പൊറത്തിശ്ശേരി : കലി റോഡ് റസിഡന്‍സ് അസോസിയേഷന്റെ 5 മത് വാർഷികാഘോഷം ഇരിങ്ങാലക്കുട മുനിസിപാലിറ്റി പൊതുമരമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി മെമ്പർ വത്സല ശശി ഉദ്ഘാടനം ചെയ്തു. കലി റോഡ് റസിഡന്‍സ് അസോസിയേഷൻ പ്രസിഡൻറ് പ്രസനൻ മണപ്പെട്ടി അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർമാരായ ആയ കെ ഡി ഷാബു, പ്രഗിത സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി പ്രിൻജോ, ഖജാൻജി സജീവൻ, മുൻ പ്രെസിഡന്റ്മാരായ സുലൈമാൻ, ശിവദാസൻ ടി കെ എന്നിവർ പ്രസംഗിച്ചു. 3 നിർദ്ധരരായ രോഗികൾക്ക് ചികത്സ ധനസഹായം നൽകിയ ചടങ്ങിൽ അസോസിയേഷൻ അംഗങ്ങളുടെ കാലപരിപാടികളും, കായിക മത്സരങ്ങളും ഉണ്ടായിരുന്നു.
Leave a comment