വർഷാരംഭം വേറിട്ടൊരനുഭവമാക്കി സെന്‍റ്  ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗം വിദ്യാർത്ഥിനികളും അദ്ധ്യാപകരും

ഇരിങ്ങാലക്കുട : ആനന്ദപുരം ആശാഭവനിലെ 23 ഓളം അമ്മമാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് സെന്‍റ്  ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗത്തിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ വർഷാരംഭം വേറിട്ടൊരനുഭവമായി. ഒരു പകൽ മുഴുവൻ അവർക്കൊപ്പം സമയം ചിലവഴിച്ച് ആടിയും, പാടിയും,അവരുടെ വേദനകൾ ചോദിച്ചറിഞ്ഞും മറ്റു നേരമ്പോക്കുകളുമായും അവർക്കൊപ്പം ഭക്ഷണം കഴിച്ചും വർഷാരംഭത്തിലെ ഒരു പകൽ അവര്‍ അവിസ്മരണനീയമാക്കി. പാട്ടും ‘നേരമ്പോക്ക്’ കലാകാരൻ രാജേഷ് തംബുരുവിന്‍റെ  പരിപാടിയും ആകര്‍ഷണീയമായി. പരിപാടികള്‍ക്ക് കോളേജിലെ ഹിന്ദി വിഭാഗം മേധാവി ഡോ. ലിസമ്മ അദ്ധ്യാപകരായ നൈന മുളങ്ങിൽ, സി. ജെൻസി പാലമറ്റം, വിദ്യാർത്ഥിനികളായ ഗോപിക, വിസ്മയ എന്നിവർ നേതൃത്ത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top