‘അക്കാഡമിയൻസ്’ കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ട് മുമ്പ് ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചിരുന്ന അക്കാഡമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ചേർന്ന് രൂപീകരിച്ച അക്കാദമിയൻസ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മൂന്നാമത് കുടുംബ സംഗമം ശാന്തം ഹാളിൽ സംഘടിപ്പിച്ചു. സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരികളായ മുൻ കോളേജ് പ്രിൻസിപ്പൽ ശശികല ടീച്ചർ, അഡ്വ. മധുസൂദന മേനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. 

ട്രസ്റ്റ് പ്രസിഡണ്ട് നൗഷാദ് പി.എ. അദ്ധ്യക്ഷനായിരുന്നു. മുൻ അധ്യാപകരായ കൃഷ്ണകുമാർ വി, ട്രസ്റ്റ് സെക്രട്ടറി റമീള, പൂർവ്വ വിദ്യാർത്ഥികളായ സിമിഷ് സാഹു, പ്രസാദ് പി പി, സൈജു എസ് നായർ എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റ് അംഗങ്ങളുടെ കരോക്കെ ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. അഡ്വ. സുമ സ്വാഗതവും ട്രസ്റ്റ് ട്രഷറർ കെ ആർ രാജീവ് നന്ദിയും പറഞ്ഞു.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top