വിദ്യാർത്ഥി സമൂഹം രാജ്യത്തിന്‍റെ കാവൽക്കാർ : എസ് എസ് എഫ്

വള്ളിവട്ടം : രാജ്യത്തിൻറെ ഭരണഘടനക്കും ജനാധിപത്യ മതേതര മൂല്യങ്ങൾക്കും കാവലിരിക്കുന്നവരാണ് വിദ്യാർഥി സമൂഹമെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഷൗക്കത്ത് നഈമി അല്‍ ബുഖാരി കശ്മീര്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ് ജില്ലാ കമ്മിറ്റി വള്ളിവട്ടം ഉമരിയ്യഃ ക്യാമ്പസിൽ സംഘടിപ്പിച്ച മത വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ ഉൾപ്പെടെ രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഉയര്‍ന്ന് വന്ന വിദ്യാർത്ഥിത്വത്തിന്‍റെ രാഷ്ട്രീയബോധവും സമരവീര്യവും പൗരത്വ പ്രശ്നത്തിലും നാം കണ്ടു. തലസ്ഥാനത്തെ കേന്ദ്ര സർവ്വകലാശാലകളിലെ വിദ്യാർഥികൾ തുടങ്ങിവച്ച പ്രക്ഷോഭങ്ങളാണ് രാജ്യവ്യാപകമായി ജനകീയ പ്രതിരോധമായി മാറിയത്. ഭരണകൂടവും സമൂഹവും മതവിരുദ്ധമോ മൗലിക വിരുദ്ധമോ ആകുമ്പോൾ പോ രാട്ടത്തിനിറങ്ങേണ്ട വരാണെന്ന പ്രബുദ്ധതയും പ്രതിബദ്ധതയും വിദ്യാർഥികൾക്ക് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ ഫെബ്രുവരി ഒന്നിന് എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായാണ് വള്ളിവട്ടം ഉമരിയ്യഃ ക്യാമ്പസിൽ ജില്ലാ മത വിദ്യാര്‍ത്ഥി സമ്മേളനം നടന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയദ്ധീൻ കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന,എസ് എസ് എഫ് ദേശീയ സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി,ടി എ അലി അക്ബര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പി എം എസ് തങ്ങൾ, ഡോ. അബ്ദുല്‍ റസാഖ് അസ്ഹരി, ശരീഫ് പാലപ്പിള്ളി,അബ്ദുല്‍ വഹാബ് സഅദി എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top