നൂതന സാങ്കേതിക വിദ്യകൾകൊണ്ട് മാത്രമേ വാര്‍ത്താ മാധമങ്ങള്‍ക്ക് ഭാവിയില്‍ ജനപ്രിയത നിലനിര്‍ത്താൻ സാധിക്കു – പി.പി. ജയിംസ്

ഇരിങ്ങാലക്കുട : ദൃശ്യ, അച്ചടി മേഖലകളിലും സിനിമ ഉള്‍പ്പടെയുള്ള ദൃശ്യമാധമങ്ങളിലും നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം സര്‍വ്വവ്യാപകമാണെന്നും അത്തരം പുതിയ
സങ്കേതങ്ങള്‍ ഉപയോഗിച്ചു കൊണ്ടു മാത്രമേ ഭാവിയില്‍ വാര്‍ത്താ മാധമങ്ങള്‍ക്ക് ജനപ്രിയത നിലനിര്‍ത്താൻ ആവുകയുള്ളു എന്നും മാധ്യമ പ്രവര്‍ത്തകൻ പി.പി. ജെയിംസ് . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയും ഫിലിം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വാണ്ടം കമ്പ്യൂട്ടിങ്, ഡേറ്റ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ കാഴ്ചക്കാരുടെ ദൃശ്യബോധത്തെ ഭരിക്കുന്ന കാലത്ത് വാര്‍ത്താ മാധ്യമങ്ങള്‍ക്കുമാത്രം അതില്‍നിന്ന് ഒഴിഞ്ഞു മാറിനിൽക്കാൻ കഴിയില്ല. വൻ തോതിലുള്ള മൂലധനനിക്ഷേപം നടക്കുന്ന വിനോദവ്യവസായ മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആ മേഖലയില്‍ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു പ്രിൻസിപ്പൽ ഡോ. മാത്യു പോള്‍ ഊക്കൻ, ഡോ. കെജെ. വര്‍ഗ്ഗീസ്, ഡോ. സുധീര്‍ സെബാസ്റ്റ്യൻ, ജയ്സണ്‍ പാറേക്കാടൻ, പി.എ. ജോസ് എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top