എസ്.എൻ.വൈ.എസ് 43-ാം പ്രൊഫഷണൽ നാടക മത്സരം 24 മുതൽ 30 വരെ

ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് എസ്.എൻ.വൈ.എസ് ഒരുക്കുന്ന 43 -മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം ജനുവരി 24 മുതൽ 30 വരെ ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ നടക്കും. ഏറ്റവും നല്ല അവതരണത്തിന് സികെ മണിലാൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും നൽകും. പ്രത്യേക സമ്മാനമായി എസ്എൻബിഎസ് സമാജം മുൻ മാനേജർ ശാന്തയുടെ സ്മരണയ്ക്കായി 10,001 രൂപ ക്യാഷ് അവാർഡും ട്രോഫിയും നൽകും. അവതരണം രണ്ടാം സമ്മാനമായി ചെറാകുളം കുഞ്ഞികളവൻ സ്മാരക എവർ റോളിങ് ട്രോഫിയും 5001 രൂപ ക്യാഷ് അവാർഡ് നൽകും. അവതരണം മൂന്നാം സമ്മാനമായി എളന്തോളി കൃഷ്ണൻകുട്ടി സ്മാരക ട്രോഫിയും 3001 രൂപ ക്യാഷ് അവാർഡ് നൽകും. ഏറ്റവും കൂടുതൽ പ്രോത്സാഹനം അർഹിക്കുന്ന നാടകം, രചന, സംവിധാനം, നല്ല നടൻ, നടി, ജനപ്രീതി നേടിയ നാടകം, സഹനടൻ, സഹനടി, ഹാസ്യ നടി, ഹാസ്യ നടൻ, പ്രതിനായകൻ, ഗായകൻ, ഗാനരചന, ഗായിക, ദീപവിതാനം, സംഗീത സംവിധാനം, പശ്ചാത്തലസംഗീതം, രംഗപടം, നൃത്തശില്പം, അമ്മ നടി, ബാലനടൻ, വസ്ത്രാലങ്കാരം, മികച്ച നാടക പ്രവർത്തകൻ, പ്രത്യേക ജൂറി അവാർഡ്, ശബ്ദ പ്രകാശ നിയന്ത്രണം എന്നിവയ്ക്കെല്ലാം ക്യാഷ് അവാർഡുകളും ട്രോഫികളും നൽകും.

ജനുവരി 24 ആം തീയതി വെള്ളിയാഴ്ച നാടകമത്സരം ഒന്നാം ദിവസം രാത്രി എട്ടുമണിക്ക് ‘മക്കളുടെ ശ്രദ്ധയ്ക്ക്’. 25ന് ‘കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും’. ഇരുപത്തിയാറാം തീയതി ഞായറാഴ്ച ‘അന്നം’. ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ‘കാരി’. 28 ചൊവ്വാഴ്ച ‘യാത്രകൾ തീരുന്നിടത്ത്’. 29 ബുധനാഴ്ച ‘വേനലവധി’. സംഘാടക സമിതി ചെയർമാൻ ബിന്നി അതിരിങ്ങൽ, എസ് എൻ വൈ എസ് പ്രസിഡന്റ് സജീഷ് ഹരിദാസൻ, കൺവീനർ പ്രസാദ് കൈമാപറമ്പിൽ, രക്ഷാധികാരി എം എസ് ദാസൻ മടത്തികര, ജോയിന്‍റ്   കൺവീനർമാരായ ബാലു വി പി, കൃഷ്ണകുമാർ വളളുപറമ്പിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ പാണാട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top