ആറാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ ദീപാലങ്കാര പന്തൽ കാൽനാട്ടു കർമ്മം നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 11,12,13 തീയതികളിൽ നടക്കുന്ന ആറാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ ദീപാലങ്കാര പന്തൽ കാൽനാട്ടു കർമ്മം മെയിൻ റോഡിലെ ലിറ്റിൽ ഫ്ലവർ സ്കൂളിന് മുൻവശത്ത് ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വികസന സ്ഥാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ ചെയർമാൻ ജോസഫ് ആൻറ്റൊ കണ്ടംകുളത്തി, സെക്രട്ടറി ജോണി വെള്ളാനിക്കാരൻ, ട്രഷറർ മനീഷ് അരീക്കാട്ട്, കൺവീനർ പവൽ അവറാൻ, ജോയിന്റ് കൺവീനർ ജെറോം മാമ്പിള്ളി, വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ രക്ഷാധികാരികളായ തൊമ്മച്ചൻ വെള്ളാനിക്കാരൻ, ജോണി പി ആലേങ്ങാടൻ, മാർട്ടിൻ ആലേങ്ങാടൻ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് മദർ സിസ്റ്റർ ലിസ, സിസ്റ്റർ സുമംഗല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top