വിസ‌്മയപ്രകടനങ്ങളുമായി ജംബോ സർക്കസ‌് ഇരിങ്ങാലക്കുടയിൽ ജനുവരി 3 മുതൽ

ഇരിങ്ങാലക്കുട : ചങ്കിടിപ്പേറ്റും സാഹസികതയുടെയും അനുപമസൗന്ദര്യം നിറഞ്ഞ ത്രസിപ്പിക്കും വിസ‌്മയപ്രകടനങ്ങളുമായി ഏഷ്യയിലെ ഏറ്റവും വലിയ സർക്കസ്സുകളിൽ ഒന്നായ ജംബോ സർക്കസ‌് ഇരിങ്ങാലക്കുടയിൽ ജനുവരി 3 മുതൽ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ ആരംഭിക്കുന്നു. ഇന്ത്യൻ താരങ്ങൾക്കൊപ്പം ആഫ്രിക്കൻ, എത്യോപിയൻ , നേപ്പാൾ എന്നിവടങ്ങളിൽ നിന്നുമുള്ളവരുടെ രണ്ടര മണിക്കൂറിനുള്ളിൽ അവതരിപ്പിക്കുന്ന 32 ഇനങ്ങൾ . ഒരുമണി , വൈകിട്ട‌് നാല‌് മണി, ഏഴ‌് മണി എന്നി സമയങ്ങളിലാണ‌് പ്രദർശനം.

ജംബോ സർക്കസിലെ സൂപ്പർ താരങ്ങൾ. ഫ‌്ളയിങ് ട്രപ്പീസ‌് മുതൽ ആഫ്രിക്കൻ യോഗവരെയുള്ള ഒരോ ഇനവും കാണികൾക്ക‌് സമ്മാനിക്കുന്നത‌് അത്ഭുതനിമിഷങ്ങൾ. ഫ‌്ളയിങ് ട്രപ്പീസ‌് സംഘത്തിന്റെ പ്രകടനത്തോടെയാണ‌് അതിശയക്കാഴ‌്ചകളുടെ തുടക്കം. ആറംഗ സംഘത്തിന്റെ ട്രപ്പീസ‌് കാണികളുടെ ഹൃയദമിടിപ്പേറ്റും. ഡബിൾ സാരി ആക്രോബാറ്റിലൂടെ 35 അടി ഉയരത്തിൽ വിസ‌്മയമൊരുക്കും നേപ്പാൾ സ്വദേശികളുടെ ശരീരത്തിന്റെ വളച്ചൊടിക്കുന്ന ഡബിൾ ബോൺലെസ‌് ആക്ടും ജംബോ സർക്കസിന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ‌്. ആഫ്രിക്കൻ കലാകാരന്മാർ അവതരിപ്പിക്കുന്ന ആഫ്രിക്കൻ യോഗ മനം കവരും. ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ അഭ്യാസം കാണികളെ ത്രസിപ്പിക്കും. സ‌്പ്രിങ് ബോർഡ‌് ആക്രോബാറ്റ‌്, റഷ്യൻ റോപ്പ‌് ആക്രോബാറ്റ‌്, ഫയർഡാൻസ‌്, സ‌്കേറ്റിങ്‌ തുടങ്ങിയ ഇനങ്ങളും ഹൃദയം കീഴടക്കും. 

സർക്കസ‌് കലാകാരന്മാർക്ക‌് ഒപ്പം മികവേറും പ്രകടനങ്ങളുമായി കൈയടി നേടാൻ മൃഗങ്ങളും രംഗത്തുണ്ട‌്. ഡോഗ‌് ആക്ട‌്, ക്യാമൽ ആക്ട‌്, മക്കാവോ, കക്കാട്ടൂസ‌് ആക്ട‌് ഇനങ്ങളുമായാണ‌് മിടുക്കന്മാരായ നായകളും ഒട്ടകവും കുതിരയും സുന്ദരിപ്പക്ഷികളും കളം നിറയുന്നത‌്. ആസ‌്ട്രേലിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന സുന്ദരി തത്തയാണ‌് കൊക്കാട്ടൂസും ഒപ്പമുണ്ട‌്. മക്കാവോയും കൊക്കാട്ടൂസും ചേർന്ന‌് ഒരുക്കുന്ന സീസോബാലൻസ‌്, സൈക്കിൾബാലൻസ‌്, കൊക്കുകൊണ്ട‌് രഥം വലിക്കൽ പ്രകടനങ്ങൾ കാണികളെ കൈയടിപ്പിക്കും. രണ്ടര മണിക്കൂറിനുള്ളിൽ അവതരിപ്പിക്കുന്ന 30 ഇനങ്ങൾ . പകൽ ഒന്ന‌്, വൈകിട്ട‌് നാല‌്, ഏഴ‌് സമയങ്ങളിലാണ‌് പ്രദർശനം. മുൻകൂർ ബുക്കിങ്ങിന‌് 8281484808 , 9353620520 . വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a comment

Top