നടനകൈരളിയുടെ ‘നാട്യശ്രീ’ പുരസ്കാരം സാന്ദ്ര പിഷാരടിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയുടെ പരമോന്നത പുരസ്കാരമായ ‘നാട്യശ്രീ’ പുരസ്കാരം ഗുരു നിർമല പണിക്കരുടെ കീഴിൽ 19 വർഷമായി മോഹിനിയാട്ടം അഭ്യസിച്ചു വരുന്ന യുവ നർത്തകി സാന്ദ്ര പിഷാരടിക്ക് സമ്മാനിച്ചു. നടന കൈശികിയുടെ രംഗപരിചയം മോഹിനിയാട്ട ഉത്സവത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ, ഗുരു വേണുജി, സിനിമ സംവിധായകൻ ഡോ. വിനോദ് മങ്കര, മോഹിയൊട്ടം നർത്തകി സ്മിത രാജൻ, മോഹിനിയാട്ടം അദ്ധ്യാപിക കലാമണ്ഡലം അക്ഷര ബിജിഷ് എന്നിവർ പങ്കെടുത്ത സമ്മേളത്തിൽ വെച്ചാണ് പുരസ്കാരം നൽകിയത്. ഇരിങ്ങാലക്കുട വടക്കെ പിഷാരത്ത് രാധാകൃഷ്ണന്റെയും, റാണി രാധാകൃഷ്ണന്റെയും മകളാണ് സാന്ദ്രപിഷാരടി. ഇപ്പോൾ കേരള കലാമണ്ഡലത്തിൽ ഗവേഷണ വിദ്യാർത്ഥിനിയാണ് സാന്ദ്ര.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top