പുതുവത്സരത്തെ വരവേറ്റ് ‘പുതുപുലരി 2020 ‘ സംഘടിപ്പിച്ചു

പെരുവല്ലിപ്പാടം : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ്മേഖല കമ്മിറ്റിയിലെ പെരുവല്ലിപ്പാടം യൂണിറ്റിന്‍റെ  നേതൃത്വത്തിൽ പുതുവത്സരത്തെ വരവേൽക്കുവാൻ ‘പുതുപുലരി 2020 ‘ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വി. എ അനീഷ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത യൂണിറ്റിലെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു . സന്തോഷ്‌ട്രോഫി ഫുട്‌ബോളിൽ കേരളത്തിന്‌ വേണ്ടി കളിച്ച മൂസഫ് കരുവന്നൂരിനെ ട്രോഫി നൽകി ആദരിച്ചു. കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറി. സംഘാടസമിതി പ്രസിഡന്റ്‌ എ എസ് ഷാരംഗ് അദ്ധ്യക്ഷനായി. കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ യു. പ്രദീപ് മേനോൻ ആശംസകൾ നേർന്നു സംസാരിച്ചു. ഡി.വൈ.എഫ്.ഐ ടൗൺ വെസ്റ്റ് മേഖല സെക്രെട്ടറി കെ. കെ ശ്രീജിത്ത്‌. സി പി ഐ എം പെരുവല്ലിപ്പാടം ബ്രാഞ്ച് സെക്രട്ടറി ജി കെ മനോഹരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ സി അജയൻ സ്വാഗതവും, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി അംഗം പി യു സാന്ദ്ര നന്ദിയും പറഞ്ഞു.

Leave a comment

Top