കരുവന്നൂര്‍ ബാങ്ക് ലോണ്‍ മേള നടത്തി

കരുവന്നൂര്‍ : കുടുംബശ്രീ യൂണിറ്റുകള്‍ക്കും മുറ്റത്തെമുല്ല വായ്പാ പദ്ധതിയിലും ഉള്‍പ്പെടുത്തി കരുവന്നൂര്‍ സർവീസ് സഹകരണ ബാങ്ക് ലോണ്‍ മേള സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.ആര്‍. ഭരതന്‍ അദ്ധ്യക്ഷനായിരുന്നു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഷൈലജ ബാലന്‍, ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, ഡയറക്ടര്‍മാരായ ടി.എസ്. ബൈജു, വി.കെ. ലളിതന്‍, ജോസ് ചക്രംപുള്ളി, നാരായണന്‍ നാട്ടുവള്ളി, സുഗതന്‍, അമ്പിളി മഹേഷ് എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top