കിഴക്കെനട റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികത്തിൽ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

ഇരിങ്ങാലക്കുട കിഴക്കെനട റെസിഡന്റ്‌സ് അസോസിയേഷന്‍ വാർഷികത്തിൽ മുതിര്‍ന്ന പൗരന്മാരെ ഇന്നസെന്റ് ആദരിച്ചപ്പോൾ

ഇരിങ്ങാലക്കുട : കിഴക്കെനട റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം മുന്‍ എം.പി.യും സിനിമാതാരവുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് 80 വയസ്സു കഴിഞ്ഞ 25 മുതിര്‍ന്ന പൗരന്മാരേയും, നര്‍ത്തകി സാന്ദ്ര പിഷാരടിയേയും അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സി. നന്ദകുമാര്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, തോംസണ്‍, പ്രൊഫ. ജയറാം, നാഷണല്‍ സ്‌കൂള്‍ മാനേജര്‍ വി.പി.ആര്‍. മേനോന്‍, അസോസിയേഷന്‍ ഭാരവാഹികളായ മുരളി മലയാറ്റില്‍, ഇ. ബാലഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ജൈവ ഭക്ഷണത്തെ കുറിച്ച് ഓര്‍ഗാനിക് ഫാമിങ്ങ് അസോസിയേഷന്‍ ഇന്ത്യയുടെ പ്രസിഡന്റ് ഇല്ലായാസ് ക്ലാസെടുത്തു. ഉച്ചഭക്ഷണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു.

Leave a comment

Top