തെക്കേ താണിശ്ശേരി എസ്.എൻ.ഡി.പി. ശാഖയിൽ കുടുംബ സംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. തെക്കേ താണിശ്ശേരി ശാഖയിൽ നടന്ന കുടുംബസംഗമവും പുതുവത്സര ആഘോഷങ്ങളും എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു. ഗുരുദേവ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് അമരദാസ് ഈഴുവൻപറമ്പിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ബിജോയ് നെല്ലി പറമ്പിൽ, വനിതാ സമാജം ഭാരവാഹി ശാന്ത ശശി കാരേപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശാഖാ അംഗങ്ങളുടെ വിവിധ കലാപരിപാടികൾകൊപ്പം രാജേഷ് തംബുരുവിന്‍റെ ‘നേരംപോക്കും’ അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി പ്രദീപ് മുതിരപറമ്പിൽ സ്വാഗതവും, വേണു പുതുക്കാട്ടിൽ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top