എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയനില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങിന് തുടക്കമായി


ഇരിങ്ങാലക്കുട :
എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയനില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങിന് തുടക്കമായി. ആലുവ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്‍. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്‍റ്  സന്തോഷ് ചെറാകുളം അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍, യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍, യുണിയന്‍ വൈസ് പ്രസിഡന്‍റ്   സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, യോഗം ഡയറക്ടര്‍ സി.കെ. യുധി, യൂണിയന്‍ കൗണ്‍സിലര്‍മാരായ ഡോ. കെ.കെ. മോഹനന്‍, വി.ആര്‍. പ്രഭാകരന്‍, വനിതാ സംഘം യൂണിയന്‍ പ്രസിഡണ്ട് സജിത അനില്‍കുമാര്‍, വനിതാ സംഘം കേന്ദ്ര സമിതി അംഗം മാലിനി പ്രേംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പായിപ്ര ദമനന്‍, ഡോ. ശരത്, പ്രൊഫ. ബിന്ദു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top