കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പുതുവത്സരാഘോഷം ജനുവരി 2 ന്

കൊരുമ്പിശ്ശേരി : കണ്ടേശ്വരം – കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബങ്ങൾ ഉൾപ്പെട്ട കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്‍റെ വാർഷിക പുതുവത്സരാഘോഷം ജനുവരി 2 ചൊവ്വാഴ്ച വൈകീട്ട് 5:30ന് മീനാവില്ലയിൽ വെച്ച നടത്തുന്നു. ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുശാന്ത് കെ.എസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു. റസിഡന്‍സ് അസോസിയേഷൻ പ്രസിഡന്‍റ് ടി.എം രാംദാസ് അധ്യക്ഷനായിരിക്കും. കലാഭവൻ മണികണ്ഠൻ , നിയാസ് തളിക്കുളം, ലിജി വിശ്വം എന്നിവർ ചേർന്നൊരുക്കുന്ന മിമിക്സ് പരേഡ് &കരോക്കേ ഗാനമേള ഉണ്ടായിരിക്കും. തുടർന്ന് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Leave a comment

Leave a Reply

Top