പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരിങ്ങാലക്കുട മേഖല മഹല്ല് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിരോധ റാലിയും പ്രതിഷേധ സംഗമവും നടന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരിങ്ങാലക്കുട മഹല്ല് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന പ്രതിരോധ റാലി


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട മേഖല മഹല്ല് അസോസിയേഷന്‍റെ നേതൃത്വത്തിൽ നഗരത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയിരങ്ങൾ പങ്കെടുത്ത പ്രതിരോധ റാലിയും പ്രതിഷേധ സംഗമവും നടത്തി. തുടർന്ന് പൂതംകുളം മൈതാനിയിൽ നടത്തിയ പൊതുസമ്മേളനം എറണാകുളം പടമുകൾ ഇമാം അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.എ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക പ്രവർത്തകൻ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി.

മുനിസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിച്ച റാലിക്ക് ഇരിങ്ങാലക്കുട ടൗൺ ജുമാമസ്ജിദ് ഇമാം പി.എൻ.എ.കബീർ മൗലവി, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സിയാദ് അൽ ഖാസിമി, അഡ്വ. തോമസ് ഉണ്ണിയാടൻ, കാറളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീജിത്ത്, കെ.എ. സൈറാജുദ്ദീൻ, ടി.കെ. റിയാസുദ്ദീൻ, കെ.എസ്.അബ്ദുൽ സമദ്, നഗരസഭാ കൗൺസിലർ കെ.എസ്.അബ്ദുൽ ബഷീർ, അഡ്വ. ഷൈജോ ഹസ്സൻ, കെ.കെ.ബാബു എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാർ, അഡ്വ. തോമസ് ഉണ്ണിയാടൻ, ജലീൽ മാള, ആന്റോ പെരുമ്പിള്ളി, ടി.കെ.റിയാസുദ്ധീൻ, കെ.കെ.ബാബു, ജാമിയ മില്ലിയയിൽ പോലീസ് മർദ്ദനമേറ്റ വിദ്യാർത്ഥി എൻ.എസ്.അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.എ. സൈറാജുദ്ദീൻ സ്വാഗതവും ശിഹാബ് സഖാഫി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top