മെഗാ ക്രിസ്തുമസ് പുല്‍ക്കൂട് ‘ബെലന്‍ 2K19’ പ്രദർശനം വല്ലക്കുന്ന് സെന്‍റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ 29-ാം തിയ്യതി രാത്രി 12 വരെ


വല്ലക്കുന്ന് :
ക്രിസ്തുമസ്സിനോടനുബന്ധിച്ച് കാഴ്ചയുടെ വിസ്മയങ്ങള്‍ ഒരുക്കി വല്ലക്കുന്ന് സെന്‍റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ മെഗാ ക്രിസ്തുമസ് പുല്‍ക്കൂട് ‘ബെലന്‍ 2K19’ ഡിസംബര്‍ 29-ാം തിയ്യതി രാത്രി 12 വരെ പ്രദര്‍ശനം ഉണ്ടായിരിക്കും. ചലച്ചിത്രതാരം സുനില്‍ സുഗതയും സിനിമ – സീരിയല്‍ – ടെലിഫിലിം താരം മരിയ പ്രിന്‍സും സംയുക്തമായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശന ദിവസങ്ങളില്‍ ഫുഡ് കോര്‍ട്ട്, ഐസ്ക്രീം പാര്‍ലര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഹെവന്‍ലി ഏയ്ഞ്ചല്‍, മൂവിംഗ് സ്റ്റാര്‍, ബട്ടര്‍ഫ്ളൈ ബ്രിഡ്ജ്, എലുമിനേറ്റഡ് ട്രീസ്, എലുമിനേറ്റഡ് ഹില്‍സ്, നോഹയുടെ പേടകം, ഫൗണ്ടന്‍, സാന്തോക്ലോസ്, ആര്‍ട്ടിഫിഷ്യല്‍ സീ, ജോര്‍ദ്ദാന്‍, കൊളോസിയം, എയര്‍ ബലൂണ്‍, സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍, ഡിസര്‍ട്ട്, ടൗണ്‍ഷിപ്പ്, റോയല്‍ പാലസ് എന്നിവ ഒരുക്കിയിട്ടുണ്ട്.

Leave a comment

Top