കേക്ക് വിപണിയിൽ രുചികരമായ ഓഫറുകളുമായി ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് കേക്ക് ഫെസ്റ്റിവൽ


ഇരിങ്ങാലക്കുട :
ക്രിസ്മസ്, പുതുവത്സരത്തെ വരവേല്‍ക്കാനായി വിവിധയിനം രുചികരമായ കേക്കുകളുടെ ശേഖരവുമായി ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് കേക്ക് ഫെസ്റ്റിവൽ. വിപണി വിലയേക്കാൾ ആകർഷകമായ ഓഫറുകൾ ഇവിടെ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. 5% മുതൽ 20% വരെ ബ്രാൻഡഡ് കേക്കുകൾക്ക് വിലക്കുറവും. രണ്ടു കേക്ക് വാങ്ങുമ്പോൾ ഒരു കേക്ക് സൗജന്യവും ഇവിടെ ചില ബ്രാൻഡുകൾക്ക് ലഭ്യമാണ്.

പൊതുവിപണിയിൽനിന്നും ലഭിക്കുന്നതിനേക്കാൾ വിലക്കുറവും, നിലവാരമുള്ള ബ്രാൻഡഡ് കേക്കുകൾ ഇവിടെ ലഭിക്കുന്നതിനാൽ ഇരിങ്ങാലക്കുട ടൌൺ ഹാളിന് എതിർവശമുള്ള റിലയൻസ് ഫ്രഷിലെ സ്പെഷ്യൽ കേക്ക് കൗണ്ടറിൽ ഏറെ ആവശ്യക്കാർ എത്തുന്നുണ്ട്. പ്ലം കേക്ക്, ഫ്രൂട്ട് കേക്ക്, കാരറ്റ് കേക്ക്, പുഡ്ഡിംഗ് കേക്ക്, വാനില കേക്ക് , ഫ്രൂട്സ് & നട്സ് വൈറ്റ് കേക്ക്, ചോക്കോ ചിപ്പ് കേക്ക്, ഫ്രൂട്ടോ ലൈയിം കേക്ക്, ഡേറ്റ്സ് കേക്ക്, മാർബിൾ കേക്ക് തുടങ്ങി വിപണിയിലെ എല്ലാ പുതിയ തരം കേക്കുകളും ഇവിടെ ലഭ്യമാണ്.

Leave a comment
Top