പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാട്ടൂരില്‍ മേഖല മഹല്ല് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി


കാട്ടൂര്‍ :
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാട്ടൂര്‍ മേഖല മഹല്ല് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കാട്ടൂരിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് കാട്ടൂര്‍ ജുമാമസ്ജിദില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ഹൈസ്കൂള്‍ ജംഗ്ഷന്‍, കാട്ടൂര്‍ മാര്‍ക്കറ്റ് വഴി ബസ്സ് സ്റ്റാന്‍റ് പരിസരത്ത് സമാപിച്ചു. കാട്ടൂര്‍ മേഖലയിലെ മഹല്ല് ഖത്തീബുമാരായ മുഹമ്മദ് റഫീഖ് സഖാഫി കാട്ടൂര്‍, വി. സിദ്ദീഖ് അഹ്സനി നെടുമ്പുര, അബ്ദുല്‍ഖാദര്‍ ഫാളിലി ഇല്ലിക്കാട്, അബ്ദുല്ല സ്വാലിഹ് ബാഖവി പൊഞ്ഞനം തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. പൊതുസമ്മേളനത്തിന് മഹല്ല് ഏകോപ സമിതി ചെയര്‍മാന്‍ കെ. എ .അബ്ദുറഹ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല സ്വാലിഹ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കെ.എ.അബ്ദുല്‍ മജീദ് നെടുമ്പുര, പി.എ. സിദ്ദീഖ് ഹാജി നെടുമ്പുര തുടങ്ങിയവര്‍ സംസാരിച്ചു

Leave a comment

Top