കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാത്തലവൻ ഷബിക് അറസ്റ്റിൽ


കല്ലേറ്റുംകര :
കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വാവ എന്ന ഷബിക് (36) നെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ജൂലായ് പതിനെട്ടാം തീയതി കോളേജ് വിദ്യാർത്ഥിയായ സഞ്ജയനെ ആളൂർ പള്ളിക്കടുത്തുള്ള വീട്ടിൽ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കി കാറിൽ കയറി തട്ടിക്കൊണ്ടുപോയി മനാട്ടുകുന്ന് ചിറയിൽ വെച്ച് ഇരുമ്പ് വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. കൊലപാതക കേസ്, വധശ്രമക്കേസ്, കവർച്ചാ കേസുകൾ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ 28 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പുലിപ്പാറകുന്ന് സ്വദേശി ഷബീക്.

ഒളിവിലായിരുന്ന ഇയാളെ പിടികൂടാൻ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തി വരുന്നതിനിടയിൽ, ആളൂർ ഭാഗത്ത് പ്രതി കാറിൽ കറങ്ങി നടക്കുന്നുണ്ട് എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്,എസ് ഐ കെ.എസ്. സുശാന്തും സംഘവും സംഭവസ്ഥലത്ത് എത്തുകയായിരുന്നു. പോലീസിന്‍റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും, പോലീസ് പിന്തുടർനാഥിനെ തുടർന്ന് വേഴേകാട്ടുകരയിൽ കാർ ഒരു വീടിന്‍റെ മതിലിൽ ഇടിച്ചതിനെ തുടർന്ന് കാർ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. ആളൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രവി, പ്രദീപൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ശ്രീജിത്ത്. ജോബി, വിനു, ജിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Leave a comment

Top