പൗരത്വ ഭേദഗതി ബില്ലിനെതിരെ കരൂപ്പടന്നയിൽ പ്രതിഷേധ ജ്വാല തീർത്തു


കരൂപ്പടന്ന :
പൗരത്വ ഭേദഗതി ബില്ലിനെതിരെ വെള്ളാങ്ങല്ലൂര്‍ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരൂപ്പടന്ന പള്ളിനടയിൽ പ്രകടനവും പ്രതിഷേധ ജ്വാലയും തീർത്തു. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു .യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എ.എ. മുസമ്മിൽ അദ്ധ്യക്ഷനായി. ധര്‍മ്മജന്‍ വില്ലാടത്ത് മുഖ്യ പ്രഭാഷണം നടത്തി. നിധിന്‍ ജയസിംഗ്, സല്‍മാന്‍, കബീര്‍ കാരുമാത്ര, റിയാസ് നെടുങ്ങാണം, റിയാസ് റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a comment

Top