കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പൊറത്തിശ്ശേരിയിൽ കോൺഗ്രസ് ധർണ്ണ


പൊറത്തിശ്ശേരി :
രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും, പൗരത്വ ബില്ലിനെതിരെയും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് നിഖിൽ ജോൺ മുഖ്യാതിഥിയായിരുന്നു.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻണ്ട് സത്യൻ നാട്ടുവള്ളി, ഭാരവാഹികളായ കെ.കെ. അബ്ദുള്ളകുട്ടി, എം.ആർ. ഷാജു, പി.എൻ. സുരേഷ്, പി എ അബ്ദുൾ ബഷീർ, മണ്ഡലം ഭാരവാഹികളായ സി എൻ ദാമോദരൻ, സന്തോഷ് വില്ലടം, സിന്ധു അജയൻ, അശോകൻ പുരയാറ്റുപറമ്പിൽ, കെ രഘുനാഥ്, സി സി മോഹനൻ, ബിജോയ് രജീന്ദ്രൻ,ചിന്ത ധർമ്മരാജൻ, വാഹിദ ഇസ്മയിൽ, കുമാരി രഘുനാഥ് തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.

Leave a comment

Top