കൊടുന്തരപ്പള്ളി സുബ്ബരാമഭാഗവതരുടെ നേതൃത്വത്തിൽ സമ്പ്രദായ ഭജന നടന്നു

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണസഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ഗായത്രി ഹാളിൽ ഭക്തി സംഗീതരംഗത്ത് സുപ്രസിദ്ധനായ ബ്രഹ്മ ശ്രീ കൊടുന്തരപ്പള്ളി സുബ്ബരാമഭാഗവതരുടെ നേതൃത്വത്തിൽ സമ്പ്രദായ ഭജന നടന്നു. രാവിലെ വനിതാ വിഭാഗo നയിച്ച സ്തോത്ര പാരായണത്തോടെ പരിപാടികൾക്കു തുടക്കമായി. തുടർന്ന് തോടയമംഗളത്തോടെ സമ്പ്രദായ ഭജന ആരംഭിച്ച് ഗുരുധ്യാനം അഷ്ടപദി പഞ്ചപദി തരംഗം ദിവ്യനാമം ദീപപ്രദക്ഷിണം എന്നിവയോടെ വൈകീട്ട് വരെ തുടർന്നു.

350 വഷങ്ങൾക്കു മുമ്പ് ശ്രീ ഭഗവന്നാമബോധേന്ദ്രസ്വാമികൾ ശ്രീധരവേങ്കടേശസ്വാമികൾ മരുതാനല്ലൂർ സദ്ഗുരുസ്വാമികൾ എന്നീ യോഗിവര്യന്മാർ പരിഷ്കരിച്ച് നടപ്പിൽ വരുത്തിയ സമ്പ്രദായമനുസരിച്ച് തുടർന്ന വരുന്ന ഈ ഭജന ഭകതിക്കും സംഗീതത്തിനം തുല്യ പ്രാധാന്യം നല്കുന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആസ്വാധകർ എത്തിച്ചേർന്ന ഈ പരിപാടി ഇരുപത്തി രണ്ടാം വർഷമായി നടന്നു വരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top