കർമ്മ പരിപാടികളുടെ രൂപരേഖയും നൂറ്റൊന്നംഗസഭ കലണ്ടറും പ്രകാശനം ചെയ്തു


കാരുകുളങ്ങര :
നൂറ്റൊന്നംഗസഭ വരുന്ന വർഷം വിവിധ മേഖലകളിൽ സമൂഹത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികളുടെ രൂപരേഖയും സഭാ കലണ്ടറിന്‍റെ പ്രകാശനവും അസി. സെഷൻസ് ജഡ്ജ് ജോമോൻ ജോൺ നിർവഹിച്ചു. യോഗത്തിൽ സഭാ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഇതു പ്രകാരം പാർശ്വവൽക്കരിക്കെപ്പെട്ടവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതികൾ സഭ ആവിഷ്ക്കരിച്ചു നടപ്പിലാക്കും. ജനറൽ കൺവീനർ എം. സനൽ കുമാർ പദ്ധതി വിശദീകരണ രേഖ അവതരിപ്പിച്ചു. പി. രവിശങ്കർ, കെ.ഹരി, എൻ . നാരായണൻകുട്ടി, പ്രസന്ന ശശി, എം.എൻ. തമ്പാൻ, എം. നാരായണൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Leave a comment

Top