പാര്‍ട്ട് ടൈം ഡാന്‍സ് ടീച്ചറുടെ താത്കാലിക ഒഴിവ്


കല്ലേറ്റുംകര :
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിറ്റേഷന്‍ (എന്‍.ഐ.പി.എം.ആര്‍) എന്ന സ്ഥാപനത്തിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ പ്രോജക്റ്റായ റീജ്യണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററിലേക്ക് ഒരു പാര്‍ട്ട് ടൈം ഡാന്‍സ് ടീച്ചറുടെ താത്കാലിക ഒഴിവു്. യോഗ്യത നൃത്തത്തില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം / ഡിപ്ലോമ.

താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവയടങ്ങിയ ബയോഡാറ്റാ സഹിതമുളള അപേക്ഷ 2019 ഡിസംബര്‍ 23 -ാം തിയതി ഉച്ചയ്ക്കുശേഷം 2 മണിയ്ക്ക് മുന്‍പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിറ്റേഷന്‍ (എന്‍.ഐ.പി.എം.ആര്‍), കല്ലേറ്റുംകര, ഇരിങ്ങാലക്കുട 680683 എന്ന വിലാസത്തിലോ nipmrin@gmail.com ഇ മെയില്‍ വിലാസത്തിലോ അയക്കേതാണ്.

Leave a comment

Top