31മത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ ജനുവരി 1 മുതൽ 12 വരെ നടക്കുന്ന മുപ്പത്തൊന്നാമത് കൂടിയാട്ടമഹോത്സവം ആരംഭിച്ചു. മാധവനാട്യ ഭൂമിയിൽ ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണയായി നടത്തുന്ന 31 മത് കൂടിയാട്ട മഹോത്സവം മുൻ ഗവ. ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുലപതി വേണുജി അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ ഗുരുകുല ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ ഭദ്രദീപം തെളിയിച്ചു. പൊതിയിൽ രഞ്ജിത്ത് ചാക്യാർ പരമേശ്വരചാക്യാർ അനുസ്മരണവും, ഓ. എൻ ഗോപിനാഥൻ നമ്പ്യാർ പൈകുളം ദാമോദര ചാക്യാർ അനുസ്മരണവും നിർവ്വഹിക്കും. കൂടിയാട്ടത്തിലെ “സങ്കേത നാട്യ ധർമിത” എന്ന വിഷയത്തിൽ ഡോ. ഏറ്റുമാനൂർ. പി. കണ്ണൻ പ്രബന്ധവതരണം നടത്തും. കൗൺസിലർ സന്തോഷ് ബോബൻ ആശംസ നേർന്നു. കലാമണ്ഡലം രാജീവ് സ്വാഗതവും കലാമണ്ഡലം നാരായണ നമ്പ്യാർ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് സരിത കൃഷ്ണകുമാർ കംസവധം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top