കൂടൽമാണിക്യം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന്‍റെ മുൻവശം ഇൻറ്റർലോക്ക് കട്ടകൾ വിരിച്ചു സമർപ്പിച്ചു


ഇരിങ്ങാലക്കുട :
കൂടൽമാണിക്യം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന്‍റെ മുൻവശം ഇൻറ്റർലോക്ക് കട്ടകൾ വിരിച്ചതിന്‍റെ സമർപ്പണം നടന്നു . ഇരിങ്ങാലക്കുടയിലെ ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗാലറി ഉടമ തോട്ടപ്പിള്ളി വേണുഗോപാല മേനോനാണ് പണികൾ പൂർത്തിയാക്കി ദേവസ്വത്തിന് സമർപ്പിച്ചത്. കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ നടന്ന ചടങ്ങ് പ്രൊഫ. കെ യു അരുണൻ എം.എൽ.എ, നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത  വഹിച്ചു.

നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എൻ. പി. പരമേശ്വരൻ നമ്പുതിരിപ്പാട് തോട്ടപ്പിള്ളി വേണുഗോപാല മേനോൻ, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി സുരേഷ്, രാജേഷ് തമ്പാൻ അഡ്മിനിസ്ട്രേറ്റർ എ എം സുമ, നഗരസഭാ കൗൺസിലർമാരായ സോണിയ ഗിരി, അബ്‌ദുള്ളക്കുട്ടി, വത്സല ശശി , മുൻ എം പി സാവിത്രി ലക്ഷ്മണൻ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top