‘എ ബില്യന്‍ കളര്‍ സ്‌റ്റോറി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു


ഇരിങ്ങാലക്കുട :
 ലോസ് എഞ്ചലസ്, ലണ്ടന്‍ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച, പത്മകുമാര്‍ നരസിംഹമൂര്‍ത്തി സംവിധാനം ചെയ്ത ‘എ ബില്യന്‍ കളര്‍ സ്‌റ്റോറി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 13 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരും ചലച്ചിത്ര പ്രവര്‍ത്തകരുമായ ഇമ്രാനിന്‍റെയും പാര്‍വതിയുടെയും മകനും പതിനൊന്ന് വയസ്സുകാരനുമായ ഹരി അസീസിന്‍റെ വീക്ഷണത്തിലൂടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ ചിത്രങ്ങളാണ് സംവിധായകന്‍ പറയുന്നത്

Leave a comment

Top