‘ന്യായവിലയിൽ’ വഴിയോര ഉള്ളികച്ചവടം, ഒന്നര കിലോ 100 രൂപക്ക്


ഇരിങ്ങാലക്കുട :
ഉള്ളിയുടെയും സവാളയുടെയും കടകളിലെ വിലനിലവാരം 150 രൂപ മുതൽ 170 രൂപയിലെത്തിനിൽക്കുമ്പോൾ ഒന്നര കിലോക്ക് 100 രൂപ നിരക്കിൽ ഇരിങ്ങാലക്കുടയിൽ വഴിയോര ഉള്ളികച്ചവടം പൊടിപൊടിക്കുന്നു. പഴനിയിൽ നിന്നും എത്തിക്കുന്ന ‘സാമ്പാർ ഉള്ളിയാണ്’ ഈ തമിഴ് ദമ്പതികൾ സ്വന്തം വാഹനത്തിൽ ഇരിങ്ങാലക്കുട മേഖലയിൽ റോഡരികിൽ പാർക്ക് ചെയ്ത കച്ചവടം നടത്തുന്നത്. ചെറിയ ടെമ്പോയിൽ ഉള്ളി ചാക്കുകെട്ടുകൾ കണ്ടതോടെ വഴിയാത്രക്കാരായ സ്ത്രീകളടക്കം ഏവരും വിലചോദിച്ചെത്തുകയും, വില ‘ന്യായാണെന്ന്’ കണ്ടതോടെ കിറ്റുകൾ വാങ്ങുകയും , അതോടൊപ്പം സുഹൃത്തുക്കളോട് ഈ ‘ന്യായവില്പനയുടെ കാര്യം വിളിച്ചു പറയുകകൂടി ചെയുന്നുണ്ട്.

Leave a comment

Top