പോക്സോ കോടതി ഇരിങ്ങാലക്കുടയിൽ അനുവദിക്കണം- ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ്


ഇരിങ്ങാലക്കുട :
ജില്ലയിൽ കെട്ടി കിടക്കുന്ന പോക്സോ കേസുകൾ തീർപ്പാക്കുന്നതിനായി ഇരിങ്ങാലക്കുടയിൽ കൂടുതലായി ഒരു പോക്സോ കോടതി കൂടി അനുവദിക്കണമെന്ന് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് ഇരിങ്ങാലക്കുട യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക ആക്രമണ കേസുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ അത്തരം കേസുകൾ അടിയന്തിരമായി തീർപ്പ് കൽപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ കൂടുതലായി പോക്സോ കോടതികൾ അനുവദിക്കുമ്പോൾ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പോക്സോ കോടതി അനുവദിക്കുവാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഐ.എ.എൽ യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രഷറർ ടി.ആർ.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ലാജു ലാസർ, ടി.കെ. സുധീഷ, പി. മണി, അഡ്വ. രാജേഷ് തമ്പാൻ, അഡ്വ. എം.എ.ജോയ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ ആയി അഡ്വ. എം.പി.ജയരാജ് (പ്രസിഡണ്ട്), അഡ്വ. കെ.പി. ശ്രീകുമാരൻ ഉണ്ണി (സെക്രട്ടറി), അഡ്വ. റൈജു ബാബു മംഗലൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top