എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ – യു.എ.ഇ.യുടെ വാർഷിക സമ്മേളനം അബുദാബിയിൽ നടന്നു


അബുദാബി :
എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ – യു.എ.ഇ. (EWA-UAE ) യുടെ കുടുംബസംഗമവും വാർഷിക സമ്മേളനവും അബുദാബി കെ എഫ് സി പാർക്കിൽ  എടതിരിഞ്ഞി പ്രവാസികളുടെ സാന്നിധ്യത്തിൽ നടന്നു. ഇ.ഡബ്ലിയു.എ – യു.എ.ഇ പ്രസിഡന്‍റ്  റിതേഷ് കണ്ടെങ്കാട്ടിലിന്‍റെ  അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ബൈജു ഞാറ്റുവേറ്റി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയന്‍റ്  സെക്രട്ടറി ആയി റിതേഷ് കോറാത്തിനെ തിരഞ്ഞെടുത്തു. അബുദാബി കോഓർഡിനേറ്റർ ലിജോയ് വിജയൻ, റിതേഷ് കൊറാത്, ദീപക് പുരയാറ്റ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് ആർട്ട്‌ & സ്പോർട്സ് സെക്രട്ടറി ദിനേശ് കണ്ടെങ്കാട്ടിലിന്‍റെ  നേതൃത്വത്തിൽ അംഗങ്ങളുടെ വിവിധ വിനോദ പരിപാടികൾ സംഘടിപ്പിച്ചു, മത്സരവിജയികൾക്ക് സമ്മാനദാനവുംനടത്തി. സെക്രട്ടറി ബൈജു ഞാറ്റുവേറ്റി സ്വാഗതവും വൈസ് പ്രസിഡന്റ് ബിജോയ്‌ മണക്കാട്ടുംപടി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top