കലാകായിക, അക്കാദമിക രംഗങ്ങളിൽ മികവ് തെളിയിച്ച എച്ച്.ഡി.പി സമാജം സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു


എടതിരിഞ്ഞി :
കലാകായിക അക്കാദമിക രംഗങ്ങളിൽ മികവ് തെളിയിച്ച എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ പ്രതിഭോത്സവത്തിൽ ആദരിച്ചു. 2019 മാർച്ചിലെ പ്ലസ് വൺ പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10 വിദ്യാർഥികൾ, സയൻസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 9 വിദ്യാർത്ഥികൾ, ഹ്യൂമാനിറ്റിസ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഒരു വിദ്യാർഥിനി, സംസ്ഥാന കലോത്സവത്തിൽ പൂരക്കളിയിൽ എ ഗ്രേഡ് നേടിയ 12 വിദ്യാർത്ഥികൾ, ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ഉറുദു കവിതാരചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, സ്പോർട്സിൽ സംസ്ഥാന തലത്തിലേക അർഹത നേടിയ 15 വിദ്യാർത്ഥികൾ, പവർ ലിഫ്റ്റിംഗ് ജില്ലയിൽ ഓവറോൾ നേടിയ എട്ടു പേരടങ്ങിയ ടീം അംഗങ്ങൾ, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ നേടിയ 20 വിദ്യാർത്ഥികൾ എന്നിവരെയാണ് പ്രതിഭോത്സവത്തിൽ ആദരിച്ചത്. എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എ.ഇ.ഒ. അബ്ദുൽ റസാഖ് ഇ മുഖ്യാതിഥിയായിരുന്നു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധൻ, വാർഡ് മെമ്പർ മാരായ കെ പി കണ്ണൻ, ബിനോയ് കോലാന്ത്ര, ഉണ്ണികൃഷ്ണൻ സി എം, പിടിഎ പ്രസിഡണ്ട് ദേവാനന്ദ് എം എ, പ്രിൻസിപ്പൽ സീമ കെ. എ, വെള്ളാങ്കല്ലൂർ ബിആർസി ബിപിഒ പ്രസീത എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പിജി സാജൻ സ്വാഗതവും എച്ച് ഡി പി സമാജം സെക്രട്ടറി ദിന ചന്ദ്രൻ കൊപ്പുള്ളി പറമ്പിൽ നന്ദിയും പറഞ്ഞു. ഈ പരിപാടിയുടെ ഭാഗമായി നടന്ന ചർച്ചാവേദിയിൽ നന്മയിലേക്ക് ബഹുദൂരം എന്ന വിഷയത്തിൽ കേരള സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എൻ ജയപ്രകാശ്, മോട്ടിവേഷണൽ ട്രെയിനർ അരുൺ ലോഹി എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top