ഇരിങ്ങാലക്കുട : ദേശീയപാതകളില്‍ സഞ്ചരിക്കുന്ന എല്ലാ വാണിജ്യ, സ്വകാര്യ വാഹനങ്ങള്‍ക്കും ഡിസംബര്‍ 15 മുതൽ ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് മാത്രം ടോള്‍ നല്കുന്ന സംവിധാനം നിലവിൽ വരാനിരിക്കെ ഇരിങ്ങാലക്കുട ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഹെഡ് ഓഫീസിലും ശാഖകളിലും ഫാസ്റ്റ് ടാഗ് വില്പന ആരംഭിച്ചു. ബാങ്കിൽ അക്കൗണ്ട് ഉള്ളവർ കെ.വൈ.സി, വാഹനത്തിന്റെ ആർ.സി, ഫാസ്റ്റ് ടാഗിനായി 100 രൂപ (സ്റ്റിക്കർ ചാർജ് ) 200 രൂപ ( ടാഗ് വേണ്ടെന്ന് വെക്കുമ്പോൾ തിരിച്ചു കിട്ടുന്ന ഡെപ്പോസിറ്) എന്നിവ അടച്ചാൽ ഫാസ്റ്റ് ടാഗ് ലഭിക്കും. ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. വാഹനത്തിന്റെ വിന്‍ഡ്സ്ക്രീനില്‍ ഫാസ്റ്റ്ടാഗ് ഘടിപ്പിക്കുക വഴി ടോള്‍ ബൂത്തില്‍ നിര്‍ത്താതെ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന വാലറ്റില്‍ നിന്നോ ടോള്‍ പേയ്മെന്റ് നേരിട്ട് നടത്താന്‍ ഉപഭോക്താവിന് സാധിക്കും. ഡിസംബര്‍ 15 മുതല്‍, ടാഗ് ഇല്ലാതെ ഒരു ഫാസ്റ്റ് ടാഗ് പാതയില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇരട്ടി ഫീസ് നല്‍കേണ്ടി വരും.
ഫാസ്റ്റ് ടാഗ് ഐ.ടി.യു ബാങ്കിൽ ലഭ്യം
Leave a comment