സെന്‍റ്  ജോസഫ്സ് കോളേജ് എൻ.എസ്‌.എസ്‌ യൂണിറ്റുകള്‍ക്ക് സഹചാരി അവാര്‍ഡ്


ഇരിങ്ങാലക്കുട
: കേരള സർക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണക്കുന്ന എൻ.എസ്‌.എസ്‌ / എൻ.സി.സി / എസ്‌.പി.സി യൂണിറ്റുകള്‍ക്കുള്ള സഹചാരി അവാർഡിന് സെന്‍റ്  ജോസഫ്സ് കോളേജ് എൻ.എസ്‌.എസ്‌ യൂണിറ്റുകള്‍ അർഹരായി. ലോക ഭിന്നശേഷി ദിനത്തിൽ തൃശ്ശൂർ തോപ്പ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ-സീരിയല്‍ താരം ശ്രീകാന്തില്‍ നിന്നും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ഇസബെല്‍, പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടി വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശംസപത്രവും അടങ്ങുന്നതാണ് അവാർഡ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top