കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ്: മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു


ജൈവൈവിധ്യ ബോർഡിന്റെ 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൽ 10 വയസ്സ് മുതൽ 14 വയസ്സ് വരെയുളളവർക്ക് ജൂനിയർ വിഭാഗത്തിലും 14 മുതൽ 18 വയസ്സ് വരെയുളളവർക്ക് സീനിയർ വിഭാഗത്തിലുമുളള മത്സരത്തിൽ പങ്കെടുക്കാം. കാലാവസ്ഥ വൃതിയാനവും കാർഷിക ജൈവൈവിധ്യവും എന്നതാണ് മത്സരവിഷയം. പ്രോജക്ട് അവതരണത്തിന് ഓരോ ടീമിലും ജില്ലാതലത്തിൽ രണ്ട് അംഗങ്ങൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ cbdprojectksbb@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റ നൽകണം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരത്തിന് പങ്കെടുക്കാൻ അവസരം ലഭിക്കും.

ഫോട്ടോഗ്രാഫി സംസ്ഥാനതലത്തിൽ ഓൺലൈനായി മത്സരം നടത്തുന്നത്. 1 എംബി മുതൽ 5 എംബി സൈസ് ഉളള ഒരു ഫോട്ടോയും മത്സരത്തിൽ പങ്കെടുത്തുന്നതിനുളള അപേക്ഷയും cbdprojectksbb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചുനൽകണം. ഒരാൾക്ക് ഒരു ഫോട്ടോ മാത്രമേ അയ്ക്കുവാൻ പാടുളളൂ. 5 എംബി സൈസുളള ജെപിജി ഫോർമാറ്റായിരിക്കണം ഫോട്ടോ. ഉപന്യാസം സംസ്ഥാനതലത്തിൽ ഓൺലൈനായി മത്സരം നടത്തുന്നത്. മൂന്ന് പേജിൽ കവിയാത്ത് ഉപന്യാസം മലയാളത്തിൽ എംഎൽ-ടിടി കാർത്തിക ഫോണ്ടിൽ ടൈപ്പ് ചെയ്ത് എംഎസ് വേഡ് ഫയൽ ആയും പിഡിഎഫ് ആയും അയ്ക്കണം. ഫോണ്ട് സൈസ് 12 ഉം സ്‌പെയിസിങ് 1.5 ഉം ആണ്. ഒരാൾക്ക് ഒരു ഉപന്യാസം മാത്രം അയ്ക്കുവാൻ സാധിക്കുകയുളളൂ.

പെയിന്റിങ് സംസ്ഥാനതലത്തിൽ ഓൺലൈനായി മത്സരം നടത്തുന്നത്. വാട്ടർകളർ ഉപയോഗിച്ച് എ3 ചാർട്ട് പേപ്പറിൽ ചെയ്ത പെയന്റിങ്ങിന്റെ ഫോട്ടോയും അപേക്ഷയും എടുത്ത് cbdprojectksbb@gmail.com ഇ-മെയിൽ വഴി സോഫ്റ്റ് കോപ്പി അയ്ക്കണം. ഒരാൾക്ക് ഒരു പെയിന്റിങ് മാത്രമേ അയ്ക്കുവാൻ പാടുളളൂ. സംസ്ഥാനതല മത്സരത്തിൽ എല്ലാ മത്സരയിനങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് അവാർഡും സർട്ടിഫിക്കറ്റും നൽകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. ഫോൺ: 04712724740 , 9961307105 , 18004255383 (ടോൾ ഫ്രീ).

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top