കാട്ടൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് ആടുകളെ വിതരണം ചെയ്തു


കാട്ടൂർ :
കാട്ടൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് ആടുകളെ വിതരണം ചെയ്തു. 2019-20 വാർഷിക പദ്ധതി പ്രകാരം 4,48,000 രൂപ വകയിരുത്തിയാണ് ആടുകളെ വിതരണം ചെയ്തത്. ആകെ 28 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക. വനിതകളുടെ സാമൂഹ്യ-സാമ്പത്തിക പദവി ഉയർത്തുന്നതിന് 14,463,40 രൂപയുടെ പദ്ധതി വിഹിതം വകയിരുത്തിയിട്ടുണ്ട്. സ്വയം തൊഴിൽ സംരഭം, യോഗ പരിശീലനം, ജൈവ പച്ചക്കറി, കൃഷി പ്രോത്സാഹനം, ആട് വിതരണം, കറവ പശു വിതരണം തുടങ്ങിയ വിപുലമായ പദ്ധതികളാണ് പഞ്ചായത്ത് ഇതിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് ബീന രഘു നിർവ്വഹിച്ചു. കാട്ടൂർ പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. ഷൈമ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷീജ പവിത്രൻ, ജയശ്രീ സുബ്രമണ്യൻ, രാജലക്ഷ്മി കുറുമാത്ത്, സ്വപ്ന നജിൻ, ധീരജ് തേറാട്ടിൽ, എം.ജെ റാഫി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.വി. ലത നന്ദി പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top