ഭിന്നശേഷി ദിനാചരണം: മൂന്നിന് പ്രത്യേക ബസ് പാസ്


ഭിന്നശേഷിക്കാർക്കായുളള ദിനാചരണ പരിപാടികൾ ഡിസംബർ മൂന്നിന് തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടക്കുന്നതിനാൽ അതിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അന്നേ ദിവസത്തേക്ക് ആർ.ടി.ഒ മുഖാന്തിരം നൽകുന്ന സൗജന്യ ബസ് പാസ് /ഭിന്നശേഷിയുളളവർക്കായി നൽകി വരുന്ന ഐഡന്റിറ്റി കാർഡ് എന്നിവ കൈവശമുളളവർക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നതിന് ബസ് ഓണേഴ്‌സ് അസോസിയേഷനുകൾ ബസ് ജീവനക്കാർക്ക് നിർദ്ദേശം നൽകേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top