ബസ് സ്റ്റാൻഡിൽ നിന്നും കളഞ്ഞു കിട്ടിയ 20000 രൂപ അടങ്ങിയ പേഴ്സ് ഉടമസ്ഥക്ക് തിരിച്ചു നൽകി പിങ്ക് പോലീസ്


ഇരിങ്ങാലക്കുട :
 ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നിന്നും നിന്നും കളഞ്ഞു കിട്ടിയ 20000 രൂപ അടങ്ങിയ പേഴ്സ് ഉടമസ്ഥയായ ചന്ദ്രക്ക് പിങ്ക് പോലീസ് തിരിച്ചുനൽകി. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസ് സിവിൽ പോലീസ് ഓഫീസർമാരായ സി സി ബിന്ദു, ഗിരിജ എന്നിവർ കളഞ്ഞുകിട്ടിയ പേഴ്സിൽ ഉണ്ടായ ഒരു നമ്പറിൽ വിളിച്ചു അനേഷിച്ചാണ് യഥാർത്ഥ ഉടമസ്ഥയെ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാൻ വനിതാ റെസ്റ്റോറനത്തിൽ കയറിയപ്പോൾ തയ്യൽകാരിയായ ചന്ദ്ര അവിടെ മറന്നു വച്ചതാണ് പേഴ്സ്. ഇരിങ്ങാലക്കുട വനിതാ പോലീസ് എസ്‌ ഐ ഉഷ സ്റ്റേഷനിൽ എത്തിച്ചേർന്ന ചന്ദ്രക്ക് പിങ്ക് പോലീസിന്റെ സാനിധ്യത്തിൽ കളഞ്ഞു കിട്ടിയ പേഴ്സ് കൈമാറി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top