കാൻ തൃശൂർ പദ്ധതിയുടെ ഭാഗമായി ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ്


ആനന്ദപുരം :
തൃശൂർ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാൻ തൃശൂർ പദ്ധതിയുടെ ഭാഗമായി ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ‘ ഓങ്കോളജി ഗൈനക്കോളജി ഇ.എൻ.ടി, ഡെന്റൽ സർജറി വിഭാഗങ്ങളിലെ വിദഗ്ദർ രോഗികളെ പരിശേധിച്ചു തുടർ ചികിത്സ വേണ്ടവർക്ക് കാൻ തൃശൂരിന്‍റെ ഭാഗമായി സൗജന്യ ചികിത്സ നൽകുന്നതായിരിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്‍റ്  വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഷാജു വെളിയത്ത് അധ്യക്ഷത വഹിച്ചു. സി.എച്ച്.സി സൂപ്രണ്ട് സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ ആശ പ്രവർത്തകർ ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top