ലോകത്തിലെ ഏറ്റവും വലിയ അബാക്കസ്സ് മത്സരത്തിൽ ഇരിങ്ങാലക്കുട കേന്ദ്രയിൽ നിന്നുള്ള കുട്ടികളുടെ മികച്ച പ്രകടനം


ഇരിങ്ങാലക്കുട :
ബ്രയിനോ ബ്രയിൻ കിഡ്സ് അക്കാദമി ഓഫ് മാത്‌സ് എക്സലെൻസിന്‍റെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ അബാക്കസ്സ് മത്സരത്തിൽ ഇരിങ്ങാലക്കുട കേന്ദ്രയിൽ നിന്നുള്ള കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരം കുട്ടികൾ പങ്കെടുത്തു. ചാമ്പ്യൻസ് പട്ടം നേടിയവർ : ശന്തനു നാരായൺ ഗവ. ഹൈസ്കൂൾ, ശ്രേയസ് കൃഷ്ണ വിജയ ഗിരി പബ്ലിക് സ്കൂൾ, അക്ഷര. കെ.ബി, അവന്തിക എൻ ആർ ഭാരതീയ വിദ്യാഭവൻ, അക്മൽ മുഹമ്മദ് ലിസ്യൂ കോൺവെന്റ്, ബ്രഹ്മദേവ് .വി.ഷാജു ശാന്തിനികേതൻ സ്ക്കൂൾ.

ഗോൾഡ് മെഡലിസ്റ്റുകൾ : മാനവ് കെ എസ്‌ ഗവ. യു പി സ്കൂൾ, ഗൗതം ദീപേഷ്, ശാന്തിനികേതൻ പബ്ലിക് സ്കൂൾ, തേജസ്‌കൃഷ്ണ, സെന്‍റ്   ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, അമൻദീപ് ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, വൈഷ്ണവ് കെ.എസ്. സെന്‍റ്  ആന്റണീസ് സ്ക്കൂൾ സിൽവർ മെഡലിസ്റ്റുകൾ : ശ്രീനിധി സന്തോഷ് ക്രൈസ്റ്റ് വിദ്യാ നികേതൻ , അഭിരത്തൻ വി ശാന്തിനികേതൻ പബ്ലിക്ക് സ്ക്കൂൾ, ഹാനോഷ് ജോർജ് തോമസ്. ക്രൈസ്റ്റ് വിദ്യാനികേതൻ, കൈലാസ്നാഥ് .കെ.എസ് സെൻറ് ആന്റണീസ് സ്ക്കൂൾ, ശ്വേത. ആർ. മേനോൻ ക്രൈസ്റ്റ് വിദ്യാനികേതൻ.

Leave a comment

Top