മസ്റ്ററിങ്ങ് നടപ്പാക്കിയ രീതിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു


ഇരിങ്ങാലക്കുട :
സാമൂഹ്യ സുരക്ഷ പെൻഷനുകൾ കെെപറ്റുന്നവർ നിർബന്ധമായും അക്ഷയ സെൻ്ററുകൾ വഴി മസ്റ്ററിങ്ങ് നടത്തണം എന്ന തീരുമാനം പ്രായമായവരേയും, വികലാംഗർ ഉൾപ്പെടെയുള്ളവരെ ഒരുപോലെ ബുദ്ധിമുട്ടിക്കുന്നതാണെന്നും, പലവിധ അസുഖങ്ങൾ അനുഭവിക്കുന്നവർ നീണ്ടക്യൂവിൽ നിൽക്കുന്നതുമൂലം ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും, ആയതിനാൽ മസ്റ്റിങ്ങിനായി പഞ്ചായത്തുകളിലെ വാർഡുകളിൽ പ്രത്യേകം പ്രത്യേകം സൗകര്യങ്ങളൊരുക്കണമെന്നും, ഇതിനായുള്ള ദിവസങ്ങൾ നീട്ടി നൽകണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡൻ്റ് ധീരജ് തേറാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, വിനീഷ് തിരുകുളം, സിജു യോഹന്നാൻ, അസറുദ്ദീൻ കളക്കാട്ടിൽ എന്നിവർ സംസാരിച്ചു.

Leave a comment

Top