സി.പി.ഐ(എം) നേതൃത്വത്തിൽ നഗരസഭയിലേക്ക് നവംബർ 19ന് പ്രതിഷേധ മാർച്ച്


ഇരിങ്ങാലക്കുട :
നഗരസഭയിലെ യു.ഡി.എഫ്. ഭരണത്തിനെതിരെ സി.പി.ഐ(എം) നേതൃത്വത്തിൽ നവംബർ 19ന് രാവിലെ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. അനധികൃത നിർമ്മാണങ്ങൾക്ക് കൂട്ട് നിൽക്കുന്ന, തെരുവ് വിളക്കുകൾ കത്തിക്കാത്ത, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത ദുർഭരണമാണ് ഇരിങ്ങാലക്കുട നഗരസഭയിൽ യു.ഡി.എഫ് നടത്തുന്നതെന്ന് ആരോപിച്ചാണ് മാർച്ച്.

നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്ക് യു.ഡി.എഫ് ഭരണസമിതിയും ബി.ജെ.പി. യും ഒത്തുകളിച്ച് അഴിമതിക്ക് കൂട്ട് നിൽക്കുകയാണെന്നും, ചാത്തൻ മാസ്റ്റർ ഹാളിന്‍റെ പുനർനിർമ്മാണം നവീകരിച്ച അറവുശാല തുടങ്ങി നഗരസഭ നിവാസികളുടെ ദീർഘകാല വികസന സ്വപ്നങ്ങൾ തകർത്തെറിഞ്ഞ യു.ഡി.എഫ് നെതിരായ പ്രതിഷേധത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് സി.പി.ഐ.(എം) നഗരസഭ കമ്മിറ്റിക്ക് വേണ്ടി കൺവീനർ ഉല്ലാസ് കളക്കാട്ട് അഭ്യർത്ഥിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top