ലിനന്‍ ക്ലബ്ബ് ഇനി ഇരിങ്ങാലക്കുടയിലും


ഇരിങ്ങാലക്കുട :
ഫാഷൻ രംഗത്തെ പുത്തൻ ട്രെൻഡായ ലിനൻ വസ്ത്രങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാതാക്കളും റീറ്റെയ്ലറുമായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ‘ലിനന്‍ ക്ലബ്’ അംഗീകൃത ഷോറൂം ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍-മെട്രോ ആശുപത്രി റോഡിൽ പ്രവര്‍ത്തനമാരംഭിച്ചു. ലിനൻ ആഡ്യത്വത്തിന്‍റെ തികഞ്ഞ പര്യായം മാത്രമല്ല ശരീരത്തിനും മികച്ച അനുഭവമാണ് നൽകുക. അമിതമായ ചൂടിൽ നിന്നു ചർമത്തെ സംരക്ഷിക്കാനും വിയർപ്പിനെ സ്വാംശീകരിച്ചു തണുപ്പു പകരാനും ലിനൻ മികച്ചതാണ്. ചർമത്തിനു ശ്വസിക്കാന്‍ അവസരം നൽകുന്ന ലിനൻ യൂത്തിന്റെ ഫേവറിറ്റ് ഫാബ്രിക്കുകളിലൊന്നാണ്. സൂക്ഷ്മമായ ഉപയോഗത്തിലൂടെ വർഷങ്ങളോളം തിളക്കം കൈവിടാതെ സൂക്ഷിക്കാൻ കഴിയുന്നുവെന്നതും ലിനന്‍റെ  പ്രത്യേകതയാണ്.

ഇരിങ്ങാലക്കുട ലിനന്‍ ക്ലബ്ബ് ഷോറൂമിന്‍റെ ഉദ്ഘാടനം മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ആന്റു ആലപ്പാടന്‍  ഭദ്രദീപം തെളിയിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് ചെറാക്കുളം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എബിന്‍  വെള്ളാനിക്കാരന്‍,  നഗരസഭ കൗണ്‍സിലര്‍ സോണിയ ഗിരി, പ്രവാസി മലയാളി ചാക്കോ ഊളക്കാടന്‍, ജോസ് ജെ.ചിറ്റിലപ്പിളളി, ഐ.ടി.യു ബാങ്ക് നട ബ്രാഞ്ച് മാനേജര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ലിനന്‍ ക്ലബ് മാനേജിംങ്ങ് പാര്‍ട്ണര്‍ പോള്‍സന്‍ കല്ലൂക്കാരന്‍  ആദ്യ വില്‍പന നിര്‍വ്വഹിച്ചു. വെളളാനിക്കാരന്‍ സില്‍വര്‍ ആന്റ് ഡയമണ്ട് മനേജിംങ്ങ് പാര്‍ട്ണര്‍ ആന്റണി തോമാച്ചന്‍ ആദ്യ വില്‍പന സ്വീകരിച്ചു. ബാബു കൂവ്വക്കാടന്‍ സ്വാഗതവും, ഷാജു കണ്ടംകുളത്തി നന്ദിയും പറഞ്ഞു.

സ്ത്രീകൾക്കും പുരുഷന്മാർക്കും എംബ്രോയ്ഡറി, പ്രിന്റഡ് ലിനൻ ഉൾപ്പെടെ ഒട്ടേറെ കലക്ഷനുകൾ ലിനൻ ക്ലബ് ക്ലബ് ഒരുക്കുന്നുണ്ട്. റെഡി ടു വിയർ ഷർട്ട്സ്, ട്രൗസേഴ്സ്, സ്റ്റോൾസ്, ലാപ്ടോപ് ബാഗ്സ്, ഹാൻഡ് കർച്ചീഫ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളും ലിനൻ ക്ലബിൽ ലഭ്യമാണ്. കസ്റ്റമ് സ്റ്റിച്ചിങ് സൗകര്യവും ഇരിങ്ങാലക്കുടയിലെ ലിനന്‍ ക്ലബ്ബ് ഷോറൂമിൽ ലഭ്യമാണ്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top