സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം, മൂകാഭിനയം ഒന്നാം സ്ഥാനം ശാന്തിനികേതൻ പബ്ലിക് സ്കൂളിന്


ഇരിങ്ങാലക്കുട : കോട്ടയത്ത് നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്ക് മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന സന്ദേശം അഭിനയത്തിലൂടെ പകർന്നുനൽകാൻ വിദ്യാർഥികൾ തിരഞ്ഞെടുത്തത് വാഹനാപകടത്തിൽ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിനെക്കുറിച്ചുള്ള പ്രമേയമാണ്. സൂര്യഗായത്രി, പ്രിയംവദ, ദേവിക സംഗീത്, ദേവിക ടി ആർ, ദേവനന്ദ, ആതിര, ശ്രീലക്ഷ്മി എന്നിവരടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ശാന്തിനികേതന് അധ്യാപകരായ വിപിൻദാസ്, കബനി ദാസ് എന്നിവരാണ് ഉദ്യോഗാർത്ഥികൾ മൂകാഭിനയം പരിശീലിപ്പിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top