പി.പി ദേവസ്സി സ്മാരക പുരസ്‌കാരം പോൾ കോക്കാട്ടിന്


പുല്ലൂർ :
ചമയം നാടകവേദിയുടെ പുല്ലൂർ നാടകരാവ്-19ന്‍റെ ഭാഗമായി പി.പി ദേവസ്സി സ്മാരക പുരസ്‌കാരം പോൾ കോക്കാട്ടിന് നൽകും. ദീർഘകാലം പഞ്ചായത്ത്‌ പ്രസിഡന്റും, ഹൈസ്കൂൾ ഹെഡ് മാസ്റ്ററും അൻപതു വർഷത്തിലധികമായുള്ള സാമൂഹിക, ജീവകാരുണ്ണ്യ, പൊതു പ്രവർത്തന രംഗത്തെ സേവനങ്ങളെ കണക്കാക്കിയാണ് പുരസ്‌കാരം നൽകുന്നതെന്ന് ജൂറി ചെയർമാൻ അശോകൻ ചെരുവിൽ അറിയിച്ചു. നവംബർ 27ന് പുല്ലൂർ നാടകരാവിന്‍റെ വേദിയിൽ വെച്ച് മുൻ നിയമസഭ സ്പീക്കർ കെ രാധാകൃഷ്ണൻ പുരസ്‌കാരം സമർപ്പിക്കും. കെ.സി. പ്രേമരാജൻ, ഡോ. കെ പി ജോർജ്, എ.എൻ. രാജൻ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ. തൊഴിലാളി നേതാവായിരുന്ന പി.പി ദേവസ്സിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top