ബ്രിട്ടീഷ് ചിത്രമായ ‘ഡിസ്ഒബീഡിയന്‍സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു


ഇരിങ്ങാലക്കുട :
ടൊറന്റോ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ബ്രിട്ടീഷ് ചിത്രമായ ‘ഡിസ്ഒബീഡിയന്‍സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബര്‍ 15 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30 ന്‌ സ്‌ക്രീന്‍ ചെയ്യുന്നു. പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വര്‍ഷങ്ങളുടെ ന്യൂയോര്‍ക്ക് ജീവിതത്തിന് ശേഷം ലണ്ടന്‍ നഗരത്തിലേക്ക് മകളും ഫോട്ടോഗ്രാഫറുമായ രോണിത് മടങ്ങിയെത്തുന്നു. തന്‍റെ വനിതാ സുഹ്യത്തുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ , മാറ്റി നിറുത്തിയ യാഥാസ്ഥിതിക സമൂഹത്തിലേക്ക് തന്നെയാണ് രോണിത് തിരിച്ചെത്തുന്നത്. ഇതേ പേരിലുള്ള നവോമി അല്‍ഡര്‍മാന്‍റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ സമയം 114 മിനിറ്റ്.

Leave a comment

Top